കെ.ആർ.രാധാകൃഷ്ണന് സ്വീകരണ പര്യടനം
Thursday 04 December 2025 12:14 AM IST
കൊട്ടാരക്കര: ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ സ്വീകരണം നാളെ തുടങ്ങും. രാവിലെ 7.30ന് മാലയിൽ വാർഡിലെ തുലവിള ജംഗ്ഷനിൽ നിന്നാണ് തുടക്കം. ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അദ്ധ്യക്ഷയാകും. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയും ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജും ആദ്യസ്വീകരണം നൽകും. മൈലോട്, വെളിയം ബ്ളോക്ക് ഡിവിഷനുകളിലാണ് സ്വീകരണം. 6ന് ചെപ്രയിൽ നിന്ന് ആരംഭിച്ച് ഓടനാവട്ടം, മുട്ടറ ബ്ളോക്ക് ഡിവിഷനുകളിൽ. 7ന് രാവിലെ 7ന് അമ്പലക്കര വെസ്റ്റിൽ നിന്ന് സദാനന്ദപുരം, ഉമ്മന്നൂർ ബ്ളോക്ക് ഡിവിഷനുകളിൽ സ്വീകരണം.