പാലാഴി ഭാസ്കരൻ അനുസ്മരണം 5ന്
Thursday 04 December 2025 12:15 AM IST
കൊല്ലം: ദീർഘകാലം കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറിയായിരുന്ന പാലാഴി ഭാസ്കരന്റെ 15-ാമത് ചരമവാർഷികം കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ 5ന് നടക്കും. വൈകിട്ട് 5.30ന് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കൂടുന്ന യോഗത്തിൽ ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനാകും. ഡിസംബർ 14ന് വൈകിട്ട് 6.30ന് സോപാനം കലാ കേന്ദ്രത്തിൽ തിരുവനന്തപുരം ഡ്രീം കേരളയുടെ നാടകം അകത്തേക്ക് തുറന്നിട്ട വാതിൽ അരങ്ങേറും. 20ന് ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സൗജന്യ കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്" വൈകിട്ട് 5 മുതൽ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രവേശനം സൗജന്യമാണെന്ന് കൊല്ലം ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.