ജനകീയ പ്രതിരോധ കാമ്പയിൻ

Thursday 04 December 2025 12:17 AM IST

കൊല്ലം: വായു മലിനീകരണത്തിനെതിരെ 'കൊല്ലത്തിന് ശ്വാസം' ജനകീയ പ്രതിരോധ കാമ്പയിൻ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്തുന്നത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ക്യുവർ വൺ സ്പെഷ്യാലിറ്റി ക്ളിനിക്കുമായി സഹകരിച്ച് വൈകുന്നേരങ്ങളിൽ ശ്വാസകോശ രോഗ സാദ്ധ്യത പരിശോധനകൾ നടത്തും. 14ന് തേവള്ളി കടവ് മുതൽ ചിന്നക്കട വരെ വാക്കത്തോൺ സംഘടിപ്പിക്കും. വിവിധ ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ, പരിഹാര സംവിധാനങ്ങൾ എന്നിവയടക്കമുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. ശ്വാസകോശ രോഗങ്ങളുടെ സൗജന്യ പരിശോധനകൾക്കടക്കം 8590614266 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ ഡോ.സമീർ സലാഹുദ്ദീൻ, ഡോ.നിതിൻ രാജ്, ഡോ.അതുൽ തുളസി എന്നിവർ പങ്കെടുത്തു.