എൻ.വാസുവിന്റെ ജാമ്യാപേക്ഷ തള്ളി: ലക്ഷക്കണക്കിന് വിശ്വാസികളെ മുറിവേൽപ്പിച്ചെന്ന് കോടതി

Thursday 04 December 2025 1:24 AM IST

കൊല്ലം: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് ജഡ്ജി സി.എസ്.മോഹിത് തള്ളി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണമെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിന് മുറിവേൽപ്പിച്ച സംഭവമായതിനാൽ പ്രായവും ആരോഗ്യപ്രശ്നവും പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ദേവസ്വം ബോർ‌ഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്നതിനാൽ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും 20 വർഷത്തോളം വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജിയുമായിരുന്ന വാസുവിന് ഇങ്ങനെയൊരു പിഴവ് ഉണ്ടാകാൻ പാടില്ലായിരുന്നു. പിഴവ് വരുത്തിയത് ബോധപൂർവമാണോയെന്ന് പരിശോധിക്കണം.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് 2019ൽ സ്വർണപ്പാളി കൈമാറാനുള്ള ദേവസ്വം ബോർഡ് യോഗത്തിന്റെ അജണ്ടയിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ അറിവോടെയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറുമ്പോൾ എൻ.വാസു സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിജിലൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ എൻ.വാസു ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്യും.

 പത്മകുമാറിനെ ഇന്ന് ഹാജരാക്കും

റിമാൻഡ് നീട്ടാനായി എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയുമായ സുധീഷ് കുമാറിന്റെ ജാമ്യഹർജി ഇന്നലെ പരിഗണിക്കാനിരുന്നതാണെങ്കിലും എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടി എട്ടിലേക്ക് മാറ്റി. എൻ.വാസു ബോർഡ് പ്രസിഡന്റായി ചുമതലയേറ്റപ്പോൾ സുധീഷ് കുമാർ പേഴ്സണൽ അസിസ്റ്റന്റായിരുന്നു.

 ശ​ബ​രി​മ​ല ​കേ​സി​ൽ​ ​ത​ട​സ്സം​ ​നേ​രി​ട്ടാൽ ഉ​ട​ൻ​ ​അ​റി​യി​ക്ക​ണം​:​ഹൈ​ക്കോ​ട​തി

അ​യ്യ​പ്പ​ ​സ​ന്നി​ധി​യി​ലെ​ ​പ​വി​ത്ര​മാ​യ​ ​വ​സ്തു​ക്ക​ൾ​ ​സം​ര​ക്ഷി​ക്കേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​ഹൈ​ക്കോ​ട​തി​ക്കു​ണ്ടെ​ന്ന്വ്യ​ക്ത​മാ​ക്കി​യ​ ​ദേ​വ​സ്വം​ ​ബെ​ഞ്ച് ​ഒ​രു​ ​ഘ​ട​കം​ ​പോ​ലും​ ​പ​രി​ശോ​ധി​ക്ക​പ്പെ​ടാ​തെ​ ​പോ​ക​രു​തെ​ന്ന് ​സ്പെ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​നി​ർ​ദേ​ശം​ ​ന​ൽ​കി. ഏ​തെ​ങ്കി​ലും​ ​വ​സ്തു​ത​ ​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​ത​ട​സം​ ​നേ​രി​ട്ടാ​ൽ​ ​കോ​ട​തി​യി​ൽ​ ​ഉ​ട​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണം. സ്വ​ർ​ണ​ക്കൊ​ള്ള​ ​സം​ബ​ന്ധി​ച്ച​ ​അ​ന്വേ​ഷ​ണം​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​ജ​സ്റ്റി​സ് ​വി.​ ​രാ​ജ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ച് ​വി​ല​യി​രു​ത്തി.

പു​രോ​ഗ​തി​ ​റി​പ്പോ​ർ​ട്ട് ​എ​സ്.​ഐ.​ടി​ ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​പ്രാ​രം​ഭ​ ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ​കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​കേ​സി​ന്റെ​ ​ഗൗ​ര​വ​ ​സ്വ​ഭാ​വം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പു​റ​ത്തു​ ​വി​ടു​ന്നി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ 2014​ ​മു​ത​ൽ​ 2025​ ​വ​രെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ന്ന​ ​ഇ​ട​പാ​ടു​ക​ൾ​ ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​ക​ണ​മെ​ന്നും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​എ​സ്.​പി​ ​എ​സ്.​ ​ശ​ശി​ധ​ര​ൻ​ ​അ​പേ​ക്ഷി​ച്ചു.​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ളി​ൽ​ ​നി​ന്ന​ട​ക്കം​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​ഒ​രാ​ഴ്ച​യ്‌​ക്ക​കം​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കേ​സി​ന്റെ​ ​വ്യാ​പ്തി​യും​ ​സ​ങ്കീ​ർ​ണ​ത​യും​ ​ക​ണ്ണി​ക​ൾ​ ​കൂ​ട്ടി​യി​ണ​ക്കേ​ണ്ട​തി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കോ​ട​തി​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യും​ ​സൂ​ക്ഷ്മ​ത​യും​ ​തു​ട​ര​ണ​മെ​ന്ന് ​കോ​ട​തി​ ​എ​സ്.​ഐ.​ടി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​വി​ഷ​യം​ ​ജ​നു​വ​രി​ 5​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.