സന്നിധാനത്ത് ഇന്ന് കാർത്തിക വിളക്ക്

Thursday 04 December 2025 12:30 AM IST

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളായ ഇന്ന് ശബരിമല സന്നിധാനത്ത് കാർത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം പതിനാട്ടാംപടിക്ക് ഇരുവശത്തുമുള്ള ബഹുനില വിളക്കുകളിലേക്ക് പകരും. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങൾ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാൽ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.