വോട്ടർമാരെ നാട്ടിലെത്തിക്കണം: വാഗ്‌ദാനം വിമാന, ട്രെയിൻ, ബസ് ടിക്കറ്റ്
Thursday 04 December 2025 1:20 AM IST
കോട്ടയം: അന്യനാടുകളിലുള്ള വോട്ടർമാരെ വിമാന, ട്രെയിൻ, ബസ് ടിക്കറ്റ് വാഗ്ദാനം ചെയ്ത് നാട്ടിലെത്തിക്കാൻ മത്സരിച്ച് സ്ഥാനാർത്ഥികൾ. പല വീടുകളിലും പ്രായമായവർ മാത്രമേയുള്ളൂ. ഇതേത്തുടർന്നാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള മക്കളെയും, മരുമക്കളെയും, അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും വോട്ടെടുപ്പ് ദിവസം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്.
അച്ഛനമ്മമാരെക്കൊണ്ട് മക്കളെ വീഡിയോകാളിൽ വിളിച്ച് സ്ഥാനാർത്ഥി നമ്മുടെ ആളെന്നു പറഞ്ഞ് വോട്ടുറപ്പിക്കും. 'വിമാന ടിക്കറ്റ് അയച്ചു തന്നാൽ നാട്ടിലെത്താം"എന്നാണ് വോട്ട് ചെയ്യാൻ താത്പര്യമുള്ളവർ സ്ഥാനാർത്ഥികൾക്ക് നൽകുന്ന മറുപടി. ചെന്നൈയിലും, ബംഗളൂരുവിലുമുള്ള വിദ്യാർത്ഥികൾക്ക് ട്രെയിൻ, ബസ് ടിക്കറ്റാണ് വാഗ്ദാനം.