ഗോളോട് ഗോൾ: സിറ്രിയോട് പൊരുതി തോറ്റു ഫുൾഹാം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽഫുൾഹാമിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റിഒന്നാമതുള്ള ആഴ്സനലുമായിട്ടുള്ള അകലം രണ്ട് പോയിന്റായി കുറച്ചു. ഫുൾഹാമിന്റെ തട്ടകത്തിൽ 17-ാം മിനിട്ടിൽ ഏർലിംഗ് ഹാളണ്ട് റെക്കാഡ് പുസ്തകത്തിലേക്ക് നടന്നു കയറിയ ഗോളിലൂടെ സിറ്റി ലീഡെടുത്തു. ഈ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ തികയ്ക്കുന്ന താരമായി ഹാളണ്ട്. ഒരു ഘട്ടത്തിൽ 1-5 എന്ന നിലയിൽ പിന്നിലായിരുന്ന ഫുൾഹാമിനായി അലക്സ് ഇവോബിയും (57-ാം മിനിട്ട്), ഇരട്ടഗോളുമായിസാമുവൽ ചുക്വ്യൂസും (72,78) നിറഞ്ഞാടിയതോടെ സ്കോർ 4-5 എന്ന നിലയിലായി.ഇഞ്ചുറി ടൈമിൽ ജോഷ് കിംഗ് ഫുൾഹാമിനെ ചരിത്ര സമനിലയിൽ എത്തിക്കേണ്ടതായിരുന്നു. എന്നാൽ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോൾ ലൈൻ ക്ലിയറൻസ് സിറ്റിയെ രക്ഷിച്ചു. ഹാളണ്ടിന് റെക്കാഡ് 1- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 ഗോൾ തികയ്ക്കുന്ന താരമായി ഹാളണ്ട്. 111-മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് 100 ഗോൾ തികച്ചത്.