ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Thursday 04 December 2025 6:35 AM IST
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ച് അപകടം. ദർശനത്തിനായി പോയവരുടെ വാഹനമാണ് പമ്പ ചാലക്കയത്തിന് സമീപമെത്തിയപ്പോൾ തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.