അനുശോചനം രേഖപ്പെടുത്തി
Friday 05 December 2025 1:17 AM IST
അങ്കമാലി: നോവലിസ്റ്റും ചരിത്ര ഗവേഷകനും ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ സെക്രട്ടറിയുമായിരുന്ന ജേക്കബ് നായത്തോടിന്റെ നിര്യാണത്തിൽ നായത്തോട് സെന്റ് ജോർജ് ഹാളിൽ ചേർന്ന സാമൂഹിക-സാംസ്കാരിക കൂട്ടായ്മ അനുശോചിച്ചു. നഗരസഭാ മുൻ ചെയർമാൻ കെ. കുട്ടപ്പൻ അദ്ധ്യക്ഷനായി. പു.ക.സ ജില്ലാ ജോ. സെക്രട്ടറി ഷാജി യോഹന്നാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ്, നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ടി.പി. വേലായുധൻ, ടി.വൈ. ഏല്യാസ് എന്നിവർ സംസാരിച്ചു.