ലേഖനാ മത്സരം, രചനകൾ ക്ഷണിച്ചു
Thursday 04 December 2025 5:06 PM IST
കാലടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഖനാ മത്സരം സംഘടിപ്പിക്കും. നവകേരളത്തിൽ വിചാരവിപ്ലവത്തിന്റെ പ്രസക്തി എന്നതാണ് വിഷയം. കുറ്റിപ്പുഴ കൃഷ്ണപിള്ള വിചാര വിപ്ലവത്തിന്റെ ദീപ ശിഖ, ഭൂതത്തിന്റെ വർത്തമാനം എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി 10 പേജിൽ കവിയാതെയുള്ള സൃഷ്ടികൾ 24ന് മുമ്പായി വി.കെ.ഷാജി നീലീശ്വരം, താലൂക്ക് സെക്രട്ടറി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മഞ്ഞപ്ര റോഡ് അങ്കമാലി പി.ഒ പിൻ 683572 എന്ന വിലാസത്തിൽ അയയ്ക്കുക. വിജയികൾക്ക് 3000, 2000, 1000 രൂപ വീതം കാഷ് അവാർഡ് നൽകും. ഫോൺ: 9446823592.