ധാരണപത്രത്തിൽ ഒപ്പുവെച്ചു

Friday 05 December 2025 12:59 AM IST
മർകസ് കോളേജ് ആർട്സ് ആൻ്റ് സയൻസ് റിസർച്ച് ഫോറവും മലൈബാർ റിസർച്ച് ഫൗണ്ടേഷനും തമ്മിൽ അക്കാദമിക-ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തിൽ ഒപ്പ് വെച്ചപ്പോൾ

കുന്ദമംഗലം: കാരന്തൂർ മർകസ് കോളേജ് ആർട്സ് ആൻ്റ് സയൻസിലെ റിസർച്ച് ഫോറവും മർകസ് നോളേജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ റിസർച്ച് ഫൗണ്ടേഷനും തമ്മിൽ അക്കാഡമിക-ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തിൽ ഒപ്പുവെച്ചു. വിദ്യാർത്ഥികൾക്കിടയിൽ ചരിത്ര അവബോധം വളർത്തുന്നതിനും സാംസ്‌കാരിക ഉണർവ് സാദ്ധ്യമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളും കരാറിന്റെ ഭാഗമായി നടക്കും. ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ മർകസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, ഡോ. പിഎം രാഘവൻ, ഫാസിൽ ബിൻ ഫൈസൽ, ഡോ. അബ്‌ദുറഹ്‌മാൻ കെ.സി, മുഹമ്മദ് ഖലീൽ എന്നിവർ സംബന്ധിച്ചു.