എം.ജി വാർത്തകൾ
Friday 05 December 2025 1:37 AM IST
പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.വോക്ക് അനിമേഷൻ ആൻഡ് ഗ്രാഫിക്ക് ഡിസൈൻ (പുതിയ സ്കീം-2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാൻസ്) ഒക്ടോബർ 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും. പരീക്ഷാ തീയതി നാലാം സെമസ്റ്റർ ബി.ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി അഞ്ചു മുതൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.ബി.എ (2015 ന് മുമ്പുള്ള അഡ്മിഷനുകൾ) പരീക്ഷകൾക്ക് ജനുവരി ഏഴുവരെ ഫീസ് അടച്ച് അപേക്ഷിക്കാം.