ആ വാക്ക് മന്ത്രി ഗണേഷ് കുമാർ പാലിച്ചു, കെഎസ്ആർടിസി കണ്ടക്ടർക്ക് അഭിനന്ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ട്രാൻസ്പോ എക്സോപോയുടെ സമയത്ത് പ്രഖ്യാപിച്ച തീരുമാനം മന്ത്രി കെ,ബി. ഗണേശ്‌കുമാർ ഒടുവിൽ നടപ്പാക്കി. കൃത്യമായി ശമ്പളം നൽകുക മാത്രമല്ല, മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വിളിച്ച് അഭിനന്ദിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം കെ,എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ രേഖ കെയെ മന്ത്രി ഓഫീസിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ഫേസ്ബുക്കിൽ അഭിനന്ദനക്കുറിപ്പും മന്ത്രി പങ്കുവച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മികച്ച പ്രവർത്തനം കാഴ്ചവച്ച KSRTC കണ്ടക്ടർ രേഖയ്ക്ക് അഭിനന്ദനങ്ങൾ
ഒരു കണ്ടക്ടർ എങ്ങനെയാകണം എന്ന് മറ്റ് ജീവനക്കാർക്ക് കുടി മാതൃക ആക്കാവുന്ന പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ [പ്രശംസ പിടിച്ചുപറ്റിയ മിടുക്കിയായ ജീവനക്കാരി. KSRTC കൊട്ടാരക്കര ഡിപ്പോയുടെ കണ്ടക്ടർ രേഖ കെ.. ഇങ്ങനെ ആകണം KSRTC യുടെ ജീവനക്കാർ. ഈ കണ്ടക്ടറുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചും ജോലിയോടുള്ള ആത്മാർത്ഥതയെ കുറിച്ചും നിരവധി പേരാണ് എന്നെയും എന്റെ ഓഫീസിനെയും വിളിച്ചു അറിയിച്ചത്. (അതിൽ ഒരു യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ കമന്റ് ആയി കൊടുത്തിട്ടുണ്ട്..). മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വച്ച് അഭിനന്ദിക്കുമെന്ന് കഴിഞ്ഞ ട്രാൻസ്പോ എക്പോ യുടെ സമയത്ത് തീരുമാനപ്പെടുത്തിരുന്നു. അതിന്റെ തുടർച്ചയായി ആണ് കണ്ടക്ടർ രേഖ യെ അഭിനന്ദിച്ചു..ഇനിയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുന്നതാണ്.