സ്വാശ്രയ ബി.എസ്.സി നഴ്സിംഗ് ഫീസ് 80,328 രൂപ
Friday 05 December 2025 1:11 AM IST
തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ബി.എസ്.സി നഴ്‌സിംഗ്,പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിൽ 85 ശതമാനം സീറ്റുകളിൽ 80,328 രൂപ ട്യൂഷൻ ഫീസ് നിശ്ചയിച്ചു. 15ശതമാനം എൻ.ആർ.ഐ സീറ്റുകളിൽ ട്യൂഷൻ ഫീസ് 1,04,500 രൂപയാണ്. എല്ലാ വിദ്യാർത്ഥികളും ആദ്യവർഷം 23,980 രൂപയും രണ്ടാംവർഷം മുതൽ 21230 രൂപവീതം സ്‌പെഷ്യൽ ഫീസും നൽകണം.
എം.എസ്.സി നഴ്‌സിംഗിന് ട്യൂഷൻ ഫീസ് 1,10,00 രൂപയാണ്. സ്‌പെഷ്യൽ ഫീസ് 55,000 രൂപ വീതവും.