എൽ.ബി.എസിൽ സുസ്ഥിര സാങ്കേതിക സമ്മേളനം
Friday 05 December 2025 1:09 AM IST
തിരുവനന്തപുരം:പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. നബാർഡ് കേരളം ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല ഉദ്ഘാടനം ചെയ്തു. എൽ.ബി.എസ് സെന്റർ ഡയറക്ടർ ഡോ.എം.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിട്യൂഷൻ ഒഫ് എഞ്ചിനിയർസ് കേരള ചെയർമാൻ ഉദയകുമാർ,എൽ.ബി.എസ് ജോയിന്റ് ഡയറക്ടർ ഡോ.ജെ. ജയമോഹൻ,ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് കേരളം സെക്രട്ടറി ജഗദീശ്ശ ചന്ദ്ര പിഷാരടി,ബാലകൃഷ്ണൻ നായർ,പ്രിസിപ്പൽ ഡോ.എം. ബി. സ്മിതമോൾ,ഡോ. ഇ.എൻ. അനിൽകുമാർ,കോളേജ് യൂണിയൻ ചെയർപേഴ്സൺ കീർത്തന മനോജ് എന്നിവർ സംസാരിച്ചു.