സ്വീകരണം നല്കി
Friday 05 December 2025 12:26 AM IST
ബാലുശ്ശേരി: അഖില കേരള ലഹരി വിരുദ്ധ സൈക്കിൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അഭിലാഷ് പുത്തഞ്ചേരിക്ക് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നല്കി. അദ്ധ്യാപകനും സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരിയ്ക്ക് അഖില കേരള ലഹരി വിരുദ്ധ സൈക്കിൾ യാത്ര കഴിഞ്ഞ് കാസർക്കോട് സമാപിച്ചു. കോഴിക്കോട് എക്സൈസ് ഡിവിഷനുമായി സഹകരിച്ചാണ് യാത്ര. മൂന്ന് ഘട്ടങ്ങളിലായി ഇരുപത്തിരണ്ട് ദിവസം കൊണ്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെയാണ് കടന്നുപോയത്. എൻ.എം.നിഷ, മുഹമ്മദ് സി അച്ചിയത്ത്, നദീം നൗഷാദ്, കെ.ആർ ലിഷയും മറ്റ് അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം ശ്രീലങ്കയിലേക്ക് സൈക്കിൾ യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് അഭിലാഷ്.