നീറ്റ് ഫലം ഓൺലൈനായി നൽകാം
Friday 05 December 2025 1:37 AM IST
തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി കോഴ്‌സുകളിൽ പ്രവേശനത്തിനായി അപേക്ഷിച്ചവർ നീറ്റ് ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ 5വരെ നൽകാം. അപേക്ഷയിലെ ഫോട്ടോ,ഒപ്പ്,നേറ്റിവിറ്റി,പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,നാഷണാലിറ്റി എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും 5വരെ വെബ്സൈറ്റിൽ അവസരമുണ്ട്.ഹെല്പ് ലൈൻ- 0471 2525300.