ബോധവത്ക്കരണവും തെരുവുനാടകവും
Friday 05 December 2025 12:07 AM IST
കടലുണ്ടി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ബോധവത്ക്കരണവും തെരുവുനാടകവും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ എം.സി. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹോപ്‌ഷോർ മൾട്ടിഡിസിപ്പ്ലിനറി സ്കൂൾ ഫോർ സ്‌പെഷ്യൽ നീഡ്സുമായി ചേർന്ന് അവതരിപ്പിച്ച തെരുവ് നാടകം കടലുണ്ടി റെയിൽവേ ഗേറ്റ് പരിസരത്ത് നടന്നു. അനു, റുമാന റഷീദ് വി.കെ, ഷാദിൽ എം, നന്ദന, ദേവിജ എസ്.വി, മുരളിക കെ.എസ്, ആദിത്യ പി, വൈഷ്‌ണവ് ഇ.പി, ലക്ഷ്മി കെ.വി, അസ്മിന എൻ.പി പ്രസംഗിച്ചു.