കെ.കെ. മാധവൻ ചരമദിനം
Friday 05 December 2025 12:14 AM IST
ബാലുശ്ശേരി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു കാപ്പിക്കുന്നുമ്മൽ കെ. കെ.മാധവന്റെ അഞ്ചാമത് ചരമദിനം ആചരിച്ചു. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ സി.പി.എം കിനാലൂർ ലോക്കൽ കമ്മിറ്റി അംഗം കെ. കെ. സുജിത്ത് പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ കെ. പി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പി.എം. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുജിത്ത്, പി.എൻ. ഭരതൻ, എം.എം. ബിന്ദു, കെ.ആ ർ ജിതേഷ്, പി.ആർ. സദാശിവൻ എന്നിവർ പ്രസംഗിച്ചു.