സ്ത്രീശക്തി സംഗമം
Thursday 04 December 2025 10:16 PM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ബി.ജെ.പിയുടെ കരുത്തറിയിച്ച് സ്ത്രീശക്തി സംഗമം. അഭിഷേകം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഗം അദ്ധ്യക്ഷ രജ്ഞിനി സുരേഷ് അദ്ധ്യക്ഷയായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, വക്താവ് കെ.വി.എസ് ഹരിദാസ്, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, വൈസ് പ്രസിഡന്റ് രമാദേവി തോട്ടുങ്കൽ, മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാർ, ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, ചന്ദ്രൻ കെ.ബി, പ്രസിഡന്റ് ഇൻചാർജ് സമീർ ശ്രീകുമാർ, രാധിക വർമ്മ, ശ്രീജ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.