വിമാന സർവീസ് തടസം തുടരുന്നു

Thursday 04 December 2025 10:17 PM IST

നെടുമ്പാശേരി: ജീവനക്കാരുടെ കുറവിനെ തുടർന്ന് ഇന്നലെയും കൊച്ചിയിൽ നിന്ന് വിമാന സർവീസുകൾ പലതും തടസപ്പെട്ടു. ഇൻഡിഗോയെയാണ് പ്രശ്നം കൂടുതലായി ബാധിച്ചത്. ഇൻഡിഗോയുടെ രാവിലെ എത്തേണ്ട മുംബയ്, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ സർവീസുകളും ഉച്ചയ്ക്ക് ശേഷം എത്തേണ്ട ഹൈദരാബാദ്, മുംബയ് സർവീസുകളും റദ്ദാക്കി. ഈ വിമാനങ്ങളുടെ മടക്ക യാത്രകളും ഉണ്ടായില്ല. പല വിമാനങ്ങളും 2 മുതൽ 7 മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. എയർഇന്ത്യ എക്‌സ്‌പ്രസിന്റെ ചില സർവീസുകളെയും പ്രശ്നം ബാധിച്ചു.