സെൻട്രൽ രജിസ്‌ട്രേഷൻ ലഭ്യമാക്കണം: ഇനിഗ്മ
Thursday 04 December 2025 10:17 PM IST
കൊച്ചി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ, സിദ്ധ, യുനാനി വിഭാഗങ്ങളോടൊപ്പം യോഗ പ്രകൃതിചികിത്സയും നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിനിൽ ഉൾപ്പെടുത്തി സെൻട്രൽ രജിസ്‌ട്രേഷൻ നൽകണമെന്ന് ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്‌സ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നാളെ കലൂർ പോസ്റ്റ് ഓഫീസിലേക്ക് ജാഥയും പൊതുസമ്മേളനവും നടത്തും. ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാമിംഗ് വിഷയത്തെ അധികരിച്ച് ഡോക്ടർമാർക്ക് തുടർവിദ്യാഭ്യാസ പരിപാടി കലൂർ ആസാദ് റോഡിലെ റെന്യൂവൽ സെന്ററിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.