സെന്റ് സേവ്യേഴ്സിന് പുരസ്കാരങ്ങൾ

Thursday 04 December 2025 10:18 PM IST

ആലുവ: രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ഐ.ഐ.സി റീജിയണൽ മീറ്റിൽ പോസ്റ്റർ പ്രസന്റേഷനിൽ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻസ് (ഓട്ടോണമസ്) ആലുവ ഒന്നാം സ്ഥാനം നേടി. മികച്ച ഇന്നൊവേഷൻ അംബാസിഡറായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അദ്ധ്യാപിക സോണിയ ജോൺ മാർക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. ഐ.ഐ.സി കൺവീനറായ ഡോ.ന്യൂലി ജോസഫ് റീജിയണൽ മീറ്റിലെ മുഖ്യ പ്രഭാഷകയായിരുന്നു. നൂതനാശയങ്ങളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ 2019 ലാണ് കലാലയത്തിൽ ആരംഭിച്ചത്.