സംസ്‌കൃതദിനാഘോഷ സമാപനം
Thursday 04 December 2025 10:18 PM IST
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ആഗസ്റ്റ് 9 മുതൽ നടന്നുവന്ന സംസ്‌കൃതദിനാഘോഷങ്ങൾ സമാപിച്ചു. വൈസ് ചാൻസലർ പ്രൊഫ.കെ.കെ. ഗീതാകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം പ്രൊഫ.വി. ലിസി മാത്യു അദ്ധ്യക്ഷയായി. ഗോപബന്ധുമിശ്ര, ഡോ.പി.വിശാലാക്ഷി, ഡോ.പി. മാധവൻകുട്ടി വാര്യർ, എം.കെ. സുരേഷ്ബാബു, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എസ്. അരുൺകുമാർ, പ്രൊഫ.എം.സത്യൻ, രജിസ്ട്രാർ ഡോ.മോത്തി ജോർജ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് വിഭാഗം ഡയറക്ടർ പ്രൊഫ.കെ. വി.അജിത്കുമാർ, ഡോ.എസ്. ഷീബ തുടങ്ങിയവർ പങ്കെടുത്തു.