സ്വർണം തട്ടി ജയിലിലാകുന്നവർ സി.പി.എമ്മിൽ മാത്രം: കെ.സി.വേണുഗോപാൽ
കോഴിക്കോട്: അയ്യപ്പൻ്റെ സ്വർണം തട്ടിയെടുത്ത് ജയിലിലാകുന്ന നേതാക്കൾ സി.പി.എമ്മിൽ മാത്രമാണുള്ളതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ. കോർപ്പറേഷൻ പാറോപ്പടി വാർഡിലെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും മോദിയും അമിത്ഷായും തമ്മിലുളള അന്തര്‍ധാരയാണ് കേരളത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. മോദിയുടെയും ആര്‍.എസ്.എസിന്റെയും അജൻഡയാണ് പിണറായി വിജയന്‍ നടപ്പിലാക്കുന്നത്. ഈ കച്ചവടത്തില്‍ സി.പി.എമ്മിനല്ല ഗുണമുണ്ടാകാന്‍ പോകുന്നത്. ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കുമാണ്. പി.എം ശ്രീ അടക്കമുളള കാര്യങ്ങള്‍ നടപ്പാക്കിയത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും പറഞ്ഞു. എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി സി ജനറൽ സെക്രട്ടറി ജയന്ത്, വിദ്യ ബാലകൃഷ്‌ണൻ, കെ.സി അബു, കെ.പി ബാബു, കെ.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ തുടങ്ങിയവരും പങ്കെടുത്തു.