ശബരിമല സ്വർണ്ണക്കൊള്ള, എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടി, ദ്വാരപാലകക്കേസിൽ 11-ാം പ്രതി

Friday 05 December 2025 1:43 AM IST

കൊല്ലം: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്കുകൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. സന്നിധാനത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അതിനിടെ നൽകിയ അപേക്ഷ 8ന് പരിഗണിക്കും. ഈ കേസിൽ പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച ജയിലിലെത്തി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൊഴിയുമെടുത്തിരുന്നു.

ദ്വാരപാലക ശില്പക്കേസിൽ പത്മകുമാറിനെ പതിനൊന്നാം പ്രതിയായാണ് ചേർത്തിട്ടുള്ളത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പത്മകുമാർ നൽകിയ ജാമ്യ ഹർജി ഈമാസം എട്ടിന് വിധി പറയാൻ നേരത്തെ മാറ്റിയിരുന്നു. അതിനു മുൻപ് എസ്.ഐ.ടിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കേസിൽ കസ്റ്റഡിക്കുള്ള എസ്.ഐ.ടിയുടെ അപേക്ഷയും അന്നുതന്നെ പരിഗണിക്കുന്നതിനാൽ പത്മകുമാറിന് ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ല. ആദ്യ 14 ദിവസത്തെ റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്ന് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു.

പോ​റ്റി​ക്ക് ​ല​ഭി​ച്ച​ത് ​വൻ സ​ഹാ​യം​:​ ​കോ​ട​തി

കൊ​ച്ചി​:​ ​പൂ​ജാ​ ​ചു​മ​ത​ല​യൊ​ന്നും​ ​ഇ​ല്ലാ​തി​രു​ന്നി​ട്ടും​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്ക് ​ശ​ബ​രി​മ​ല​യി​ൽ​ ​ല​ഭി​ച്ചി​രു​ന്ന​ത് ​വ​ൻ​ ​തോ​ക്കു​ക​ളു​ടെ​ ​പ്ര​ഭാ​വ​ല​യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സം​ര​ക്ഷ​ണ​മാ​യി​രു​ന്നു​വെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​പ്പോ​ൾ​ ​പി​ടി​യി​ലാ​യ​വ​ർ​ക്കു​ ​പു​റ​മേ​ ​ഈ​ ​വ​ൻ​ ​തോ​ക്കു​ക​ളെ​യും​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന്,​ ​പ്ര​തി​ക​ളാ​യ​ ​എ​സ്.​ ​ജ​യ​ശ്രീ​യു​ടെ​യും​ ​എ​സ്.​ ​ശ്രീ​കു​മാ​റി​ന്റെ​യും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ത​ള​ളി​യ​ ​ഉ​ത്ത​ര​വി​ൽ​ ​ജ​സ്റ്റി​സ് ​എ.​ ​ബ​ദ​റു​ദ്ദീ​ൻ​ ​പ​റ​ഞ്ഞു.​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്ക് ​ശ​ബ​രി​മ​ല​യി​ൽ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​ ​ന​ൽ​കി​യ​വ​രി​ലേ​ക്കാ​ണ് ​ഹൈ​ക്കോ​ട​തി​ ​വി​ര​ൽ​ ​ചൂ​ണ്ടു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ന്വേ​ഷ​ണം​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലാ​ണെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ൾ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​താ​ണെ​ന്നും​ ​വീ​ണ്ടും​ ​പൂ​ശേ​ണ്ട​തി​ല്ലെ​ന്നും​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​ഇ​ത് ​അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ങ്ങ​ൾ​ ​കൈ​മാ​റാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​കു​റ്റ​കൃ​ത്യ​ത്തി​ൽ​ ​പ​ങ്കി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത് ​കൈ​മാ​റാ​ൻ​ ​ചു​മ​ത​ല​യു​ള്ള​വ​ർ​ ​അ​നു​വ​ദി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി.