മാതൃകാ ഹരിത ബൂത്ത്
Friday 05 December 2025 12:42 AM IST
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മാതൃക ഹരിത ബൂത്ത് ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും ബൂത്തുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു.
സ്വീപ്പും ജില്ല ശുചീത്വ മിഷനും സംയുക്തമായാണ് മതൃകാ ഹരിത ബൂത്ത് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്.സജീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ഗോപിനാഥൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി.വരുൺ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.