വാഹന പ്രചാരണ ജാഥ നടത്തി

Friday 05 December 2025 12:47 AM IST
ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹിമാൻ എടക്കുനിയുടെ മാവൂർ മേഖല വാഹന പ്രചരണ ജാഥ സമാപനം കൽപള്ളിയിൽ ടി.വി ഇബ്രാഹിം എംഎൽഎ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി (ചാത്തമംഗലം ഡിവിഷൻ) അബ്ദുറഹിമാൻ എടക്കുനിയുടെ വാഹന പ്രചരണ ജാഥ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ മാവൂർ പാറമ്മലിൽ നിന്നും തുടക്കമിട്ട പ്രചരണ ജാഥയുടെ സമാപനം കൽപള്ളിയിൽ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മങ്ങാട്ട് അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അപ്പുകുഞ്ഞൻ, ലത്തീഫ്, പി.കെ ശറഫുദ്ദീൻ, മൂസ മൗലവി, സ് സുരേഷ്, പി.സി അബ്ദുൽ കരീം, കെ.പി രാജശേഖരൻ, മൻസൂർ മണ്ണിൽ, പി.ടി അബ്ദുൽ അസീസ് ഒ.എം നൗഷാദ്, ഹബീബ് ചെറൂപ്പ, വളപ്പിൽ റസാഖ്, തൊണ്ടിയേരി ഉമ്മർ, അനസ് കൽപള്ളി, പ്രസാദ് ആയംകുളം പ്രസംഗിച്ചു.