ജി. സുധാകരനെ മുഖ്യമന്ത്രി സന്ദർശിച്ചു
Friday 05 December 2025 1:48 AM IST
അമ്പലപ്പുഴ: കാലിന് പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുൻമന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ സന്ദർശിച്ചു. ഇന്നലെ കൊല്ലത്ത് തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രി 8.10നാണ് മുഖ്യമന്ത്രി പറവൂരിലെ സുധാകരന്റെ വീട്ടിലെത്തിയത്. സി.പി.എം സ്ഥാന കമ്മറ്റിയംഗം അഡ്വ. കെ. പ്രസാദ്, എച്ച്.സലാം എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, അഡ്വ.ആർ.രാഹുൽ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 20 മിനിട്ടോളം ജി.സുധാകരനുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.