ആരോഗ്യ മേഖലയ്ക്കായി യൂണിയൻ ബാങ്ക് സഹായം
Friday 05 December 2025 12:07 AM IST
കൊച്ചി: യൂണിയൻ ബാങ്കിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ഒരു ഡെക്റ്റ് എ.സി കൈമാറും. ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹിർഷയ്ക്ക് യൂണിയൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശീഷ് പാണ്ഡെ അനുമതി രേഖ കൈമാറി. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണം ഉറപ്പാക്കുന്നതിനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യൂണിയൻ ബാങ്ക് സോണൽ മാനേജർ എസ്. ശക്തിവേൽ, റീജിയണൽ മാനേജർ എം. സതീഷ് കുമാർ, ഡെപ്യൂട്ടി റീജിയണൽ മാനേജർ എ. ബാലസുബ്രഹ്മണ്യൻ, മറൈൻ ഡ്രൈവ് ബ്രാഞ്ച് മാനേജർ കെ. മുരളികൃഷ്ണൻ എന്നിവർ പങ്കെടുത്തു.