ശബരിമലയിലേക്ക് സഹായവുമായി കേരള ഗ്രാമീൺ ബാങ്ക്
Friday 05 December 2025 12:08 AM IST
കൊച്ചി: സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെ എമർജൻസി മെഡിക്കൽ ടീമിന് കേരള ഗ്രാമീൺ ബാങ്ക് 100 ഓവർ കോട്ടുകൾ കൈമാറി. കേരള ഗ്രാമീൺ ബാങ്ക് പത്തനംതിട്ട റീജിയണൽ ഓഫീസിലെ ചീഫ് മാനേജർ ജോബി ജോസഫ് വിതരണ ഉദ്ഘാടനം നടത്തി. ശബരിമല നോഡൽ മെഡിക്കൽ ഓഫീസർ ഡോ. ശ്യാം, നിലക്കൽ മെഡിക്കൽ ഓഫീസർ ഡോ. സജിൻ, പമ്പ മെഡിക്കൽ ഓഫീസർ ഡോ. ശരത്ത്, നിലക്കൽ നഴ്സിംഗ് ഓഫീസർ പ്രശാന്ത്, മലയാലപ്പുഴ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ദീപ്തി, പത്തനംതിട്ട റീജിയണൽ ഓഫീസ് ഐ.ടി ഓഫീസർ അജിത്ത്, മാർക്കറ്റിംഗ് ഓഫീസർ സജിമോൻ എന്നിവർ പങ്കെടുത്തു.