ശബ്ദ നിയന്ത്രണം പാലിക്കണം

Friday 05 December 2025 12:30 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ,ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാപെരുമാറ്റ ചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമായി നടപടിയെടുക്കും. പടക്കം,വെടിക്കെട്ട് മുതലായവ നിയമാനുസൃതമായേ പ്രചാരണത്തിന് ഉപയോഗിക്കാവൂ. പ്രചാരണ പ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം,പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണംഊർജ്ജിതമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ഷാജഹാൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദ്ദേശം നൽകി.