തദ്ദേശവോട്ടെടുപ്പ് പോസ്റ്റിംഗ് ഓർഡർ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരുടെ റാൻഡമൈസേഷൻ പൂർത്തിയായി. ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് https://edrop.sec.kerala.gov.inൽ പ്രവേശിച്ച് ഫോൺ നമ്പർ ഉപയോഗിച്ച് അവരവരുടെ പോസ്റ്റിംഗ് ഓർഡർ ഡൗൺലോഡ് ചെയ്യാം. ബാങ്ക് അക്കൗണ്ട്,ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ,ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യാം.
ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയോഗിയ്ക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ,ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലനം 6ന് രാവിലെ 9.30നും ഉച്ചയ്ക്ക് 1.30നും നടത്തും. കോർപ്പറേഷൻ,മുനിസിപ്പാലിറ്റി പോളിംഗ് ബൂത്തുകളിൽ നിയമിതരായ ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ കൗൺസിൽ ലോഞ്ച് ഹാളിലും,പഞ്ചായത്ത് പോളിംഗ് ബൂത്തുകളിൽ നിയമിതരായ ഉദ്യോഗസ്ഥർക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിലുമാണ് പരിശീലനം.