എസ്.ഐ.ആർ: 18 ലക്ഷം പേരെ കണ്ടെത്താനായില്ല
Friday 05 December 2025 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ആദ്യഘട്ടം പൂർത്തിയാകാനിരിക്കെ 18.52 ലക്ഷം വോട്ടർമാരെ കണ്ടെത്താനായില്ല. 2.78 കോടിപ്പേരാണ് വോട്ടർപട്ടികയിലുള്ളത്. ഇതിൽ 2.61 കോടി വോട്ടർമാർക്കും എന്യുമറേഷൻ ഫോം നൽകി പൂരിപ്പിച്ച് വാങ്ങി. ഇതെല്ലാം ഡിജിറ്റൈസും ചെയ്തു. നഗരപ്രദേശങ്ങളിൽ ഇനിയും ഫോമുകൾ മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബി.എൽ.ഒമാരെ ഏല്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അഭ്യർത്ഥിച്ചു. ക്യാമ്പുകൾ നാളെയും തുടരുമെന്നും അറിയിച്ചു.