തൃക്കാർത്തിക മഹോത്സവം

Friday 05 December 2025 12:49 AM IST

ചെങ്ങന്നൂർ : അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൃക്കാർത്തിക മഹോത്സവവും പൗർണമി പൂജയും നടന്നു. കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി പ്രമുഖ കലാകാരന്മാരുടെ സംഗീതാർച്ചനയും അരങ്ങേറി. വാർഡ് കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് അയ്യപ്പൻ കെ.എസ് അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തിമാരായ അനുകൃഷ്ണൻ, അജു കൃഷ്ണൻ, അനീഷ് വി.കുറുപ്പ്, ഭാരത് ഭവൻ ബോർഡ് അംഗം മോഹൻ കൊട്ടാരം , സാമൂഹ്യ പ്രവർത്തക അനുപമ എന്നിവർ ചക്കുളത്തുകാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്കായി ഒരുക്കിയ സമൂഹസദ്യയുടെ ദീപം തെളിച്ചു.