ശുചീകരണം നടത്തി
Friday 05 December 2025 12:53 AM IST
ചെങ്ങന്നൂർ : ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ ഭാഗങ്ങൾ ശുചീകരിക്കുകയും നഗര വീഥിയിൽ പൊങ്കാല അർപ്പിക്കുന്ന സ്ഥലങ്ങളിലെ മത്സ്യ - മാംസ വ്യാപാരം നിരോധിക്കുകയും ചെയ്തു. പൊങ്കാലയ്ക്ക് ശേഷം നഗരസഭയിലെ ഹരിത കർമ്മ സേനയും ശുചീകരണ തൊഴിലാളികളും ചേർന്ന് പൊങ്കാല അർപ്പിച്ച സ്ഥലങ്ങൾ ശുചീകരിച്ചു. നഗരസഭയിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അശ്വതി ജി.ശിവൻ, സി മനോജ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.