പര്യടനം ഉദ്ഘാടനം
Friday 05 December 2025 12:55 AM IST
ചെങ്ങന്നൂർ: കേരളത്തിലെ ജനദ്രോഹ സർക്കാരിനെ ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മുളക്കുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ കൊഴുവല്ലൂരിന്റെ സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ പി.ഉമ്മൻ, ഡി.സി സി സെക്രട്ടറി ബിപിൻ മാമ്മൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ.സജീവൻ, സജികുമാർ.കെ.ക,അനിൽ കൊച്ചു കളിയ്ക്കൽ, ഷെരിഫ് പി.ഇ, പ്രവീൺ എൻ.പ്രഭ, ലിജോ ഈരയിൽ എന്നിവർ പ്രസംഗിച്ചു.