പ്രതി അറസ്റ്റിൽ
Friday 05 December 2025 12:58 AM IST
ആറൻമുള : സ്കൂട്ടർ മോഷണക്കേസിലെ പ്രതിയെ ആറൻമുള പൊലീസ് പിടികൂടി. പന്തളം ഉളനാട് സ്വദേശിയായ ചിറക്കരോട്ടു വീട്ടിൽ മോഹനനെ (40) ആണ് ആറൻമുള പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 21ന് കോഴഞ്ചേരി സെൻട്രൽ ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിന്റെ മുന്നിൽ നിന്നുമാണ് സ്‌കൂട്ടർ മോഷണം പോയത്. സി.സി.ടി.വി കളും മറ്റും പരിശോധിച്ച് നടത്തിയ സമഗ്ര അന്വേഷണത്തിൽ റാന്നിയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആറൻമുള പൊലീസ് സബ് ഇൻസ്‌പെക്ടർ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിവിധ മോഷണക്കേസുകളിൽ പ്രതിയായി മുമ്പ് തടവ് ശിക്ഷ അനുഭവിച്ചിട്ടുളളയാളാണ് മോഹനൻ.