പ്രതിഷ്ഠാവാർഷികം
Friday 05 December 2025 12:06 AM IST
പന്തളം: എസ് എൻ ഡി പി യോഗം നടുവിലേമുറി ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും താഴികക്കുട നവീകരണ ക്രിയകളും ഉന്നത വിജയികളെ ആദരിക്കലും പന്തളം യൂണിയൻ സെക്രട്ടറി ഡോക്ടർ ഏ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ഉദയൻ പാറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഉദയൻ ,സെക്രട്ടറി അജയൻ, മോഹനൻ വല്യവീട്ടിൽ, രാമചന്ദ്രൻ രഘുനാഥൻ, ജയമോൻ, അനിത ,ശോഭ ,ലത ,അജയൻ, ബിന്ദുവിക്രമൻ, അശ്വതി തുടങ്ങിയവർ സംസാരിച്ചു. താഴികക്കുട നവീകരണ ക്രിയകൾക്ക് കലാധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു.