കരിയർ മീറ്റ് പ്രോഗ്രാം
Friday 05 December 2025 12:10 AM IST
റാന്നി: സെന്റ് തോമസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലും പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി കരിയർ മീറ്റ് പ്രോഗ്രാം നടത്തി. 2012 സിവിൽ സർവീസ് ജേതാവ് എം.പി.ലിബിൻ രാജ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഡോക്ടർ സ്നേഹ എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഖദീജ ബീവി, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ജോസഫ് ജോർജ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ജയശ്രീ ടി, കോർഡിനേറ്റർമാരായ ഡോക്ടർ ബിനി ബി.നായർ, ഡോ.മേരിക്കുട്ടി ജെയിംസ് എന്നിവർ പ്രസംഗിച്ചു.