ശബരിമല പാതയിൽ അപകടഭീഷണി

Friday 05 December 2025 12:17 AM IST
പെരുനാട് വലിയപാലം പെട്രോൾ പമ്പിന് മുന്നിൽ രൂപപ്പെട്ട കുഴി

പെരുനാട് : ശബരിമല തീർത്ഥാടന പാതയിൽ പെരുനാട് വലിയപാലം പെട്രോൾ പമ്പിന് മുന്നിലായി റോഡിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി. ദിവസേന നൂറുകണക്കിന് തീർത്ഥാടന ബസുകൾ കടന്നുപോകുന്ന പാതയിലെ വളവിലാണ് കുഴി . വാഹനങ്ങൾ കയറി സ്ലാബുകൾ പൊട്ടിയ അവസ്ഥയിലാണ്. റോഡരികിലെ സംരക്ഷണ സ്ലാബുകൾ തകർന്നിരിക്കുകയാണ്. ശബരിമല സീസൺ ആരംഭിച്ചതോടെ തിരക്ക് വർദ്ധിച്ച പാതയാണിത്. വാഹനങ്ങൾ ഈ വളവിൽക്കൂടി പോകുമ്പോൾ കുഴിയിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്.