വികസനം പറഞ്ഞ് വോട്ട് തേടുന്നത് എൻ.ഡി.എ മാത്രം : കെ. സുരേന്ദ്രൻ

Friday 05 December 2025 1:19 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വികസനം പറഞ്ഞ് വോട്ട് തേടുന്നത് എൻ.ഡി.എ.മാത്രമാണെന്ന് ബി.ജെ.പി.മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ .

തിരുമല വാർഡിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു.ടിപ്പു സുൽത്താൻ കുതിരപ്പടയുമായി കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ വന്നെങ്കിൽ, ഇന്ന് പിണറായി വിജയൻ കടകംപള്ളി, വാസവൻ, പദ്മകുമാർ, വാസു തുടങ്ങിയ കാലാൾപ്പടയെ മുൻനിർത്തി ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നുവെന്നും ആരോപിച്ചു.

ബി.ജെ.പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, മുൻ കൗൺസിലർ ഡോ.വിജയലക്ഷ്മി ഉൾപ്പടെയുള്ള നേതാക്കളും പങ്കെടുത്തു.