അറസ്റ്റോ കീഴടങ്ങലോ ഊരാക്കുരുക്കിൽ രാഹുൽ

Friday 05 December 2025 12:24 AM IST

തിരുവനന്തപുരം: കോടതിയും പാർട്ടിയും കൈവിട്ടതോടെ, 9 ദിവസമായി ഒളിവിലുള്ള രാഹുൽമാങ്കൂട്ടത്തിലിന് നിയമത്തിന് കീഴടങ്ങുകയല്ലാതെ വഴിയില്ലാതായി. അതിശക്തമായ തെളിവുകളോടെ പ്രോസിക്യൂഷൻ രംഗത്തെത്തുണ്ട്. ഹൈക്കോടതിയിൽ പോകാനാണ് രാഹുലിന്റെ നീക്കം. അതിനുമുൻപേ അറസ്റ്റിന് പൊലീസ് വലവിരിച്ചിരിക്കുകയാണ്.

ബംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ രണ്ടാമത്തെ ബലാത്സംഗക്കേസെടുത്തതോടെ രാഹുലിനു മുന്നിൽ നിയമവഴികൾ കടുപ്പമേറിയതാവും. മുൻകൂർ ജാമ്യം തള്ളിയ കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വിലയിരുത്തൽ. കാറുകളും മൊബൈലുകളും മാറിമാറി ഉപയോഗിച്ചാണ് രാഹുലിന്റെ ഒളിവുവാസം. ഒരിടത്ത് പൊലീസ് എത്തുന്നതിന് തൊട്ടുമുൻപാണ് രക്ഷപ്പെട്ടത്. പൊലീസിൽ നിന്ന് വിവരങ്ങൾ ചോരരുതെന്ന് എസ്.ഐ.ടി കർശന നിർദ്ദേശം നൽകി.

2 ദിവസത്തെ വാദത്തിനൊടുവിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. രണ്ടാം എഫ്.ഐ.ആറും ഹാജരാക്കി. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്നയാളാണെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അശാസ്ത്രീയ ഗർഭച്ഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ മൊഴിയും നിർണായകമായി. നിസ്സഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാൻ സമീപിച്ചപ്പോൾ വലയിലാക്കി. തുടർന്ന് ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്തു. ഇത് ആവർത്തിച്ചു. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിച്ചു. ഇങ്ങനെയാണ് രാഹുലിനെതിരെ മൊഴി.

പ​രാ​തി​ക്കാ​രി​യെ ക​ണ്ടെ​ത്തി

​രാ​ഹു​ലി​നെ​തി​രെ​ ​ര​ണ്ടാ​മ​ത് ​പീ​ഡ​ന​പ​രാ​തി​ ​ന​ൽ​കി​യ​ ​യു​വ​തി​യെ​ ​ക​ണ്ടെ​ത്തി​ ​ക്രൈം​ബ്രാ​ഞ്ച്.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​യാ​യ​ 23​കാ​രി​യാ​ണ് ​പ​രാ​തി​ക്കാ​രി.​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​ ​ഇ​വ​രു​ടെ​ ​മൊ​ഴി​യെ​ടു​ക്കാ​ൻ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​അ​നു​മ​തി​ ​തേ​ടി.​ ​കേ​സു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മെ​ന്ന് ​യു​വ​തി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ഡി​വൈ.​എ​സ്.​പി​ ​സ​ജീ​വ​നാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​ ​ഈ​ ​കേ​സി​ലും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​മു​ണ്ട്.​ ​ബ​ലാ​ത്സം​ഗം​ ​ഉ​ൾ​പ്പെ​ടെ​ ​വ​കു​പ്പു​ക​ൾ​ചു​മ​ത്തി​യാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​എ​ഫ്.​ഐ.​ആ​ർ. 2023​ൽ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ​രാ​ഹു​ലു​മാ​യി​ ​പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും​ ​തു​ട​ർ​ന്ന് ​രാ​ഹു​ൽ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് ​പ​രാ​തി.​ 2023​ ​ഡി​സം​ബ​റി​ൽ​ ​സു​ഹൃ​ത്തി​ന്റെ​ ​ഹോം​സ്‌​റ്റേ​യി​ലെ​ത്തി​ച്ചാ​ണ് ​പീ​ഡി​പ്പി​ച്ച​ത്.​ ​