മടങ്ങിയ മജിസ്ട്രേട്ടിനെ തിരിച്ചെത്തിച്ചു

Friday 05 December 2025 12:30 AM IST

കാസർകോട്: കോടതി സമയം കഴിഞ്ഞതിനെ തുടർന്ന് വൈകിട്ട് അഞ്ചര മണിയോടെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് കോടതിയിൽ നിന്നു മജിസ്ട്രേട്ടും ജീവനക്കാരും പോയിരുന്നു. അല്പ സമയത്തിന് ശേഷം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കോടതിക്ക് മുൻപിൽ എത്തിയതോടെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.

ലെയ്സൻ ഓഫീസറുമായി പൊലീസ് സംസാരിച്ചു. തുടർന്ന് മജിസ്‌ട്രേട്ട് മടങ്ങിയെത്തി. കർണ്ണാടകയിൽ നിന്ന് കാസർകോട് അതിർത്തി വഴിയെത്തി കോടതിയിൽ ഹാജരാകുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന വിശദീകരണമാണ് രാത്രി 8 മണിയോടെ പൊലീസ് നൽകിയത്. പിന്നാലെ പൊലീസ് കോടതിക്ക് മുന്നിൽ നിന്ന് മാറി. മജിസ്‌ട്രേട്ടും മടങ്ങി.