പൊലീസിനും ആഴ്ചയിൽ 2 ദിവസം അവധി വേണം
Friday 05 December 2025 1:34 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തി ദിനവും രണ്ടുദിവസം അവധിയുമായി പരിഷ്കരിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ രണ്ടുദിവസം വീക്കിലി ഓഫ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഓഫ് അലവൻസ് ഓരോ ഉദ്യോഗസ്ഥന്റെയും ഒരു ദിവസത്തെ വേതനത്തിന് തുല്യമാക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ആവശ്യപ്പെട്ടു.