'സത്യമേവ ജയതേ' പ്രതികരണവുമായി പരാതിക്കാരി
Friday 05 December 2025 12:35 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ പ്രതികരണവുമായി ആദ്യ പരാതിക്കാരി.
'സത്യമേവ ജയതേ' എന്നെഴുതിയ പോസ്റ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. അതേസമയം, സത്യം ജയിക്കും' എന്ന പോസ്റ്റ് സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോയത്.