പരാതിക്കാരിയെ അധിക്ഷേപിച്ചതിന് 32 കേസുകൾ

Friday 05 December 2025 12:38 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ചതിന് 32 കേസുകളെടുത്തു. പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയോ വിവരങ്ങൾ വെളിപ്പെടുന്ന വിധം പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. പരാതിക്കാരുടെ പേര്,മറ്റു വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. മോശം കമന്റിടുന്നവർക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കി.