രാഹുലിന്റെ പുറത്തേക്ക് പോക്ക് നാൾവഴി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് മൂന്നര മാസം നീണ്ട ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ. കഴിഞ്ഞ ആഗസ്റ്റ് 19നാണ് രാഹുലിന്റെ മോശം പെരുമാറ്റത്തിനെതിരെ നടി റിനി ആൻ ജോർജ് പരസ്യമായി പ്രതികരിച്ചത്. തുടർന്ന് പുറത്തുവന്ന അതിജീവിതയുടെ ശബ്ദ സന്ദേശങ്ങളാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്തേക്ക് നയിച്ചത്. 2006ൽ കെ.എസ്.യു അംഗമായ രാഹുൽ 2017ൽ കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. 2020ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി.
2023 നവംബർ 21:- ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി 2024 നവംബർ 20:- പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി 2024 നവംബർ 23:- ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ (18,840) പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വിജയം 2024 ഡിസംബർ 4:- പാലക്കാട് എം.എൽ.എയായി സത്യപ്രതിജ്ഞ 2025 ആഗസ്റ്റ് 20:- മോശമായി പെരുമാറിയെന്ന് നടി റിനി ആൻ ജോർജ് ആഗസ്റ്റ് 21:- അതിജീവിതയുടെ ഫോൺ സംഭാഷണവും ചാറ്റുകളും പുറത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസഡിന്റ് സ്ഥാനം രാജിവച്ചു ആഗസ്റ്റ് 22:- രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി മറ്റൊരു യുവതിയുടെ പരാതി ആഗസ്റ്റ് 23:- അതിജീവിതയേയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത് ആഗസ്റ്റ് 25:- കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷിക്കാൻ പ്രത്യേക സംഘം നവംബർ 27:- രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എ.ഐ.സി.സിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി നവംബർ 28:- നെടുമങ്ങാട് വലിയമല പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസ് നേമം പൊലീസിന് കൈമാറി. രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഡിസംബർ 4:- രാഹുൽ ഒളിവിൽ തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി