സ്വീകരണ പര്യടനം

Friday 05 December 2025 12:49 AM IST
സ്വീകരണ പര്യടന പരിപാടി

കൊല്ലം: പാട്ടാഴിയുടെ മണ്ണിൽ നിന്ന് തുടങ്ങി തലവൂർ പഞ്ചായത്തിലെ പറയരുവിളയിൽ സമാപിക്കുന്ന ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ സ്ഥാനാർത്ഥി ഡോ. മീരയുടെ സ്വീകരണ പര്യടന പരിപാടി എ.ഐ.സി.സി വർക്കിംഗ് കമ്മറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല, പഴകുളം മധു, ഡി.സി.സി സെക്രട്ടറി ബാബു മാത്യു, മണ്ഡലം പ്രസിഡന്റ് മനോഹരൻ നായർ, അഡ്വ. മധുസൂദനൻ നായർ, ഡി.സി.സി അംഗം തുളസീധരൻ നായർ, പിടവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ജയശ്രീ ആനന്ദ്, എം.ജെ.യദുകൃഷ്ണൻ, ശുഭ കുമാരി, ബിനു അമ്പഴവേലിൽ, സതീഷ് കുമാർ, സുരേഷ് ബാബു തുടങ്ങിയവർ പങ്കടുത്തു.