രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
Friday 05 December 2025 12:57 AM IST
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിലായി. രാജസ്ഥാൻ സംസ്ഥാനത്ത് ബാർമർ ജില്ലയിൽ ദുതിയ മോതിസിംഗ് സ്വദേശി നമാ റാമാണ് (25) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. സ്‌കൂൾ വിദ്യാർത്ഥിനിയെ കൊട്ടിയം മൈലക്കാടിന് സമീപത്ത് വച്ച് നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്. നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കൊട്ടിയം പൊലിസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ നളൻ, വിഷ്ണു, സിപിഒ മാരായ അരുൺ, റഫീക്ക്, ശംഭു, നൗഷാദ്, സന്തോഷ്‌ലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.